യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍

arrest

മുസാഫര്‍നഗര്‍: യുവതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പരപുരുഷബന്ധം ആരോപിച്ചാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഷാമലി ജില്ലയിലെ ഖേരാകുര്‍തന്‍ ഗ്രാമത്തിലായിരുന്നു സംഭവം. തുടര്‍ന്ന് യുവതിയുടെ മൃതദേഹം കാമുകന്റെ വീടിനു മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്.

Top