ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് ഇല്ല ; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

shuhaib

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ല. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

വെട്ടിയത് മൂന്നു പേരാണെന്നും, ആകാശിനോളം ശരീര വലിപ്പം ഇല്ലാത്തവരാണ് പ്രതികളെന്നും, 26-27 വയസുള്ളവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നുമാണ് നൗഷാദ് വ്യക്തമാക്കുന്നത്. വെട്ടാന്‍ ഉപയോഗിച്ചത് പുറകോട്ട് തിരിഞ്ഞ വാളാണെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

Top