mumbai is richest city in india

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈയെന്ന് റിപ്പോര്‍ട്ട്. 82,000 കോടി ഡോളറാണ് മുംബൈയുടെ ആകെ സമ്പത്ത്.

ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഡല്‍ഹിയും മൂന്നാം സ്ഥാനത്ത് ബെംഗളൂരുവുമാണ്.

മുംബൈയില്‍ 46,000 കോടീശ്വരന്മാരും 28 ശതകോടീശ്വരന്മാരുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ കോടീശ്വരന്മാരുടെ എണ്ണം 23,000ഉം ശതകോടീശ്വരന്മാരുടെ എണ്ണം പതിനെട്ടുമാണ്.

ബെംഗളൂരുവിലാകട്ടെ ഈ കണക്ക് 7700, എട്ട് എന്നിങ്ങനെയാണ്. ഹൈദരാബാദും പുണെയുമാണ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

2016 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയുടെ മൊത്തം സമ്പത്ത് അറുപതിനായിരം കോടി ഡോളറാണ്. കൂടാതെ ഇന്ത്യയിലൊട്ടാകെ 2,64,000 കോടീശ്വരന്മാരും 95 ശതകോടീശ്വരന്മാരുമാണുള്ളതെന്നും കണക്ക് വ്യക്തമാക്കുന്നു.

Top