mumbai indians won against delhi daredevils for 14 runs

മും​ബൈ: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 14 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മും​ബൈ​യു​ടെ 142 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 128 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​താ​ണ് ഡ​ൽ​ഹി​ പരാജയപ്പെട്ടത്‌.

റ​ബാ​ഡ​യും (44) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ക്രി​സ് മോ​റി​സും (52) മാ​ത്ര​മാ​ണ് ഡ​ൽ​ഹി നി​ര​യി​ൽ പൊ​രു​തി​യ​ത്. ഇ​വ​രൊ​ഴി​ച്ച് ഡ​ൽ​ഹി ബാ​റ്റ്സ്മാ​ൻ​മാ​ർ ആ​രും ര​ണ്ട​ക്കം ക​ട​ന്നി​ല്ല. ആ​റി​ന് 24 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഡ​ൽ​ഹി​യെ റ​ബാ​ഡ​യും മോ​റി​സും മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തി​ന്‍റെ പ​ടി​ക്ക​ൽ റ​ബാ​ഡ വീ​ണ​താ​ണ് ഡ​ൽ​ഹി​ക്കു വി​ന‍​യാ​യ​ത്.

അ​വ​സാ​ന ഓ​വ​ർ​വ​രെ മോ​റി​സ് പൊ​രു​തി​യെ​ങ്കി​ലും വി​ജ​യ​ത്തി​ന​തു തി​ക​യു​മാ​യി​രു​ന്നി​ല്ല. ആ​ദി​ത്യ ത​രെ, കോ​റി ആ​ൻ​ഡേ​ഴ്സ​ൺ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​ർ സം​പൂ​ജ്യ​രാ​യാ​ണ് മ​ട​ങ്ങി​യ​ത്. സ​ഞ്ജു സാം​സ​ൺ ഒ​ന്പ​തു റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി​യ​പ്പോ​ൾ അ​ഞ്ചു റ​ൺ‌​സ് മാ​ത്ര​മാ​യി​രു​ന്നു ക​രു​ൺ നാ​യ​രു​ടെ സ​മ്പാ​ദ്യം.

മും​ബൈ നി​ര​യി​ലും ആ​ർ​ക്കും തി​ള​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. ജോ​സ് ബ​റ്റ്ല​റാ​ണ് (28) മും​ബൈ​യു​ടെ ടോ​പ് സ്കോ​റ​ർ. ബാറ്റിംഗിൽ പരാജയപ്പെട്ട മുംബൈയെ മിച്ചൽ മക്‌ലെൻഹനാണ് രക്ഷിച്ചത്. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ മക്‌ലെൻഹന്‍റെ പ്രകടനമാണ് മുംബൈ വിജയത്തിൽ നിർണായകമായത്. ജസ്പ്രീത് ബുംബ്ര നാല് ഓവറിൽ 21 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി. ജ​യ​ത്തോ​ടെ മും​ബൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി.

Top