മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം സമ്മാനിച്ച് നായകന്‍ രോഹിത് ശര്‍മ

പിഎല്‍ സീസണില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. 94 റണ്‍സ് നേടിയ രോഹിതാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

rohith

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ 46 റണ്‍സിനാണ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയത്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് മുംബൈ അടിച്ചത്. ബാംഗളൂരിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. സീസണില്‍ ബാംഗളൂരിന്റെ മൂന്നാം തോല്‍വിയാണിത്.

mumbai-vs-bangalore

വിരാട് കോഹ്ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്കായി കൃണാല്‍ പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, മൈക്കിള്‍ മക്ഗ്ലീഗന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

Top