മുംബൈ ഹൈക്കോടതിയില്‍ ഇനി 75 ജഡ്ജിമാര്‍, പുതിയതായി 14 പേര്‍ക്കൂടി

മുംബൈ: മുംബൈ ഹൈക്കോടതിയല്‍ 14 അഡീഷണല്‍ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മുംബൈ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 75 ആയി.

ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലുരിനു മുന്‍പാകെയാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്. 14 പേരില്‍ രണ്ടുപേര്‍ വനിതകളാണ്, വിഭ കങ്കന്‍വാഡിയും ഭാരതി ദാംഗ്രെയും.90 ജഡ്ജിമാരെയാണ് മുംബൈ ഹൈക്കോടതിയില്‍ അംഗീകരിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യാനന്തരം മുംബൈ ഹൈക്കോടതിയിലെ ആദ്യത്തെ സ്ഥിരം ചീഫ് ജസ്റ്റിസ് എം. സി. ചഗ്ലയുടെ കൊച്ചുമകനായ റിയാസ് ചഗ്‌ലയും സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആയിരുന്ന പാട്ടീല്‍. മഹാരാഷ്ട്രയിലെ അഡ്വക്കേറ്റ് ജനറല്‍ രോഹിത് ദേവ്, പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ദീപ് ഷിന്‍ഡെ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

Top