മുംബൈ എഫ്‌സിയ്ക്ക് താഴ് വീഴുന്നു; ആശങ്കയോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം

മുംബൈ: ആരാധകര്‍ ഏറ്റവും കൂടുതലുള്ള ടീമാണ് കേരള ബ്ലസ്‌റ്റേഴ്‌സ്‌. അതുപോലെതന്നെ ആരാധകര്‍ ഏറെയുണ്ടായിരുന്ന മറ്റൊരു ക്ലബായിരുന്നു എഫ്‌സി കൊച്ചിന്‍.

ഐലീഗില്‍ നാലാം സ്ഥാനം വരെ കരസ്ഥമാക്കിയ ക്ലബിന് തുടക്കത്തിലുണ്ടായ മികച്ച പ്രകടനം പിന്നീട് കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതുമൂലം അടച്ചു പൂട്ടുകയായിരുന്നു.

ഇത്തരത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ഐലീഗില്‍ കഴിഞ്ഞ ഒന്‍പത് സീസണുകളിലും സജീവ സാന്നിദ്ധ്യമായിരുന്ന മുംബൈ എഫ്‌സി അടച്ചുപൂട്ടാന്‍ പോകുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

സ്‌പോട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐലീഗില്‍ രണ്ടാം ഡിവിഷനിലേക്ക് താഴ്ന്നുപോയതാണ് മുംബൈ എഫ്‌സിയ്ക്ക് തിരിച്ചടിയായത്.

ക്ലബ്ബ് അടച്ചുപൂട്ടുകയോ മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യാനാണ് മാനേജ്‌മെന്റ് ശ്രമം. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

ഒരു ഫുട്‌ബോള്‍ ക്ലബിനുംകൂടി താഴ് വീഴും എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം. 2007ല്‍ സ്ഥാപിതമായ മുംബൈ എഫ്‌സി 9 സീസണുകളില്‍ ഐ ലീഗ് കളിച്ചിട്ടുണ്ട്.

Top