ധോണി ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ഏവരേയും ഞെട്ടിച്ചത് മുബൈ ആരാധകന്‍

dhoni

മുംബൈ: ആരാധകര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു തങ്ങള്‍ ധോണിയോടൊപ്പമാണെന്ന്. മുംബൈയ്‌ക്കെതിരെ ബാറ്റ് ചെയ്യാന്‍ ധോണി മൈതാനത്തേക്ക് ഇറങ്ങിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് മുംബൈ ആരാധകര്‍ ഒന്നടങ്കം അദ്ദേഹത്തെ സ്വാഗതം ചെയ്തത്.

മഹേന്ദ്ര സിംഗ് ധോണി ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ആരാധകരുളള താരമാണ്. അത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയായിരുന്നു മുംബൈയില്‍ ഇന്നലെ. മുംബൈയുടെ ഹോം ഗ്രൗണ്ടായിരുന്നിട്ട് കൂടി ചെന്നൈക്ക് ലഭിച്ച പിന്തുണ മികച്ചതായിരുന്നു.

ചെന്നൈക്ക് ലഭിച്ച പിന്തുണയില്‍ നിന്ന് തന്നെ ധോണിയോട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുളള സ്‌നേഹം വ്യക്തമായിരുന്നു. ഇതിനിടയിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകനായ ഒരാള്‍ ഏവരേയും ഞെട്ടിച്ചത്. ധോണിയോടുളള ആരാധന മൂത്ത് ആരാധകന്‍ തന്റെ ജഴ്സി മാറ്റുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ജഴ്സിക്ക് മുകളില്‍ ചെന്നൈയുടെ ജഴ്സി അണിഞ്ഞായിരുന്നു ആരാധകന്‍ സ്‌നേഹം പ്രകടിപ്പിച്ചത്.

ഐപിഎല്‍ പതിനൊന്നാം സീസണിന് ആവേശകരമായ തുടക്കമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം ചെന്നൈക്കൊപ്പമായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ടീമിന് ഇത് മികച്ച തുടക്കവുമായി

Top