വീണ്ടും സഞ്ജു മാജിക്ക്; റോയല്‍സിനു മുന്നില്‍ തകര്‍ന്നടിഞ്ഞ്‌ മുംബൈ ഇന്ത്യന്‍സ്

sanju

പിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്. മുംബൈ ഉയര്‍ത്തിയ 168 റണ്‍സ് ലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു.

സ്‌കോര്‍-മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ഏഴ് വിക്കറ്റിന് 167. രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് പൊരുതാവുന്ന സ്‌കോറുണ്ടായിരുന്നെങ്കിലും രാജസ്ഥാന്‍ റോയല്‍സ് വാലറ്റത്തിന്റെ പോരാട്ട മികവില്‍ മുംബൈ രാജയപ്പെടുകയായിരുന്നു. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ശ്രേയാംസ്‌കുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷാനിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് 167 റണ്‍സെടുത്തത്. 47 ബോളില്‍ നിന്ന് യാദവ് 72 റണ്‍സെടുത്തപ്പോള്‍ 42 ബോളില്‍ നിന്ന് ഇഷാന്‍ കിഷന്‍ 58 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചെറാണ് രാജസ്ഥാന്‍ നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന 10 റണ്‍സ്, സിക്‌സറും ബൗണ്ടറിയും പായിച്ചു നേടി കൃഷ്ണപ്പ ഗൗതമാണ് രാജസ്ഥാനെ വിജയത്തിലേക്കു നയിച്ചത്. 11 പന്തില്‍ നിന്ന് 33 റണ്‍സ് നേടി ഗൗതം പുറത്താകാതെ നിന്നു.

മലയാളി താരം സഞ്ജു സാംസണ്‍(52), ബെന്‍ സ്റ്റോക്‌സ്(40) എന്നിവരും രാജസ്ഥാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. 39 പന്തില്‍നിന്നു നാലു ബൗണ്ടറികളുടെ മാത്രം അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 39 ബോളില്‍ നിന്ന് 52 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍ ടോപ്പ് സ്‌കോറര്‍.

നേരത്തെ, മികച്ച തുടക്കം കളഞ്ഞുകുളിച്ചതാണു മുംബൈ ഇന്ത്യന്‍സിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്. 129 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചശേഷം മുംബൈ 167 റണ്‍സിലൊതുങ്ങുകയായിരുന്നു. സൂര്യകുമാര്‍ യാദവ്(72), ഇഷാന്‍ കിഷന്‍(58) എന്നിവര്‍ മാത്രമാണു മുംബൈക്കായി തിളങ്ങിയത്.

Top