Multiple bomb blasts rock migrant camp in Nigeria

നൈജീരിയ: നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ ആറ് മരണം. പരിക്കേറ്റ 18ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ നൈജീരിയയിലെ മൈഡുഗുരി നഗരത്തിലാണ് ആക്രമണം നടന്നത്.

ചാവേറുകള്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് സുരക്ഷാവിഭാഗം പറഞ്ഞു. അക്രമികളില്‍ രണ്ടുപേര്‍ ക്യാമ്പിനകത്തും ഒരാള്‍ ക്യാമ്പിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തുവെച്ചും പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top