മുക്കത്ത്‌ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

കോഴിക്കോട്: കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.

വിദ്യാര്‍ത്ഥിനിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.

അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മരണത്തിന് തൊട്ടുമുന്‍പു പെണ്‍കുട്ടിയുടെ ഫോണിലേക്കു വന്ന കോളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റമാര്‍ട്ടത്തിനുശേഷം ബോഡി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു കോളേജ് കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്.

നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

Top