ചെഗുവേര മുത്താണ് . . ഞങ്ങളുടെ മാതൃക തന്നെ, കുമ്മനത്തിന് മാസ് മറുപടിയുമായി റിയാസ്

കൊച്ചി: വിപ്ലവ നക്ഷത്രം ചെഗുവേരയുടെ പോരാട്ടങ്ങളെ അധിക്ഷേപിച്ചും അദ്ദേഹത്തെ സി.പി.എം മാതൃകയാക്കുന്നതിനെ വിമര്‍ശിച്ചും രംഗത്ത് വന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന് ഡി.വൈ.എഫ്.ഐ യുടെ മാസ് മറുപടി.

വംശീയഹത്യ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഹിറ്റ്‌ലറെ മാതൃകയാക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകള്‍ക്ക് ചെഗുവേരയെ പോലെ ലോകം ആരാധിക്കുന്ന വിപ്ലവകാരിയുടെ പേര് പോലും പറയാന്‍ അര്‍ഹതയില്ലന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് റിയാസ് തുറന്നടിച്ചു.

അധികാരവും സ്ഥാനമാനങ്ങളും ത്യജിച്ച് ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിത്യം വരിച്ച യഥാര്‍ത്ഥ പോരാളി ചെഗുവേര എന്നും ഞങ്ങള്‍ക്ക് ആവേശമാണ്.

ചെഗുവേരയെ കുറിച്ച് പഠിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു പരാമര്‍ശം കുമ്മനം രാജശേഖരന്‍ നടത്തില്ലായിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ചെഗുവേര എന്താണെന്നും നിങ്ങള്‍ മാതൃകയാക്കുന്ന ഹിറ്റ്‌ലര്‍ എന്താണെന്നും ജനങ്ങള്‍ക്കറിയാമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഡി.വൈ.എഫ്.ഐ പ്രസിഡന്റ് വ്യക്തമാക്കി.

Top