ഇന്ത്യന്‍ വംശജനായ ജ്വല്ലറി ഉടമയെ വധിച്ച ആറ് പേര്‍ അറസ്റ്റില്‍

arrest

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ജ്വല്ലറി ഉടമ രമണിക്ലാല്‍ ജോഗ്യയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ ആറു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് രമണിക്ലാല്‍ ജോഗ്യയ (74) എന്ന വ്യക്തയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കു നടന്നുപോകുമ്പാള്‍ മുഖംമൂടി ധരിച്ച ഒരു സംഘം ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ലസ്റ്ററിലെ സ്റ്റോഹ്ട്ടണില്‍ ഗോല്‍ബി ലെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 18 നും 23 നും ഇടയിലുള്ള യുവാക്കളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top