ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്തു

MS Dhoni

മുംബൈ:  മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദേശം ചെയ്തു.

ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശുപാര്‍ശ.

ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിച്ച ധോണി, രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു.

ഐ.സി.സിയുടെ മൂന്ന് ഫോര്‍മാറ്റിലും കിരീടം ചൂടിയ ഒരോയൊരു നായകന്‍ ധോണി മാത്രമാണ്.

Top