ക്രിക്കറ്റ് മാത്രമല്ല ,ഫുട്‌ബോളും വഴങ്ങുമെന്ന് ധോണി; അതിശയത്തോടെ താരങ്ങള്‍

MS Dhoni

പിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം… താരങ്ങളെല്ലാം കടുത്ത പരിശീലനത്തിലും. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഒരാള്‍ ഇവിടെയുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല തനിക്ക് ഫുട്‌ബോളും വഴങ്ങുമെന്ന് മറ്റ് താരങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് താരം..അത് മറ്റാരുമല്ല കുട്ടി ആരാധകരുടെ സ്വന്തം ധോണി തന്നെ….

ധോണിയുടെ ഫുട്‌ബോള്‍ കളി കണ്ട് മറ്റു താരങ്ങളെല്ലാം അതിശയത്തോടെ നോക്കിനിന്നു പോയി. കാലു കൊണ്ടും തല കൊണ്ടും ധോണി കൂളായി പന്ത് തട്ടി. പ്രാക്ടീസ് സെഷനില്‍ എം.എസ്.ധോണി ഫുട്‌ബോള്‍ പന്ത് തട്ടിക്കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഐപിഎല്ലിലെ ആദ്യ മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സും(സിഎസ്‌കെ) മുംബൈ ഇന്ത്യന്‍സും തമ്മിലാണ്.രണ്ടു വര്‍ഷത്തെ സസ്പെന്‍ഷനു ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്.

ധോണിയാണ് സിഎസ്‌കെയുടെ നായകന്‍. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡ്യുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, കേദാര്‍ ജാദവ്, ആര്‍.അശ്വിന്‍ ഹര്‍ഭജന്‍ സിങ് തുടങ്ങിയവരും ചെന്നൈ സൂപ്പര്‍ കിങ്‌സിലുണ്ട്.

Top