പുതിയ ഫീച്ചര്‍ ഫോണുകളുമായി എംഫോണ്‍ വിപണിയിലേക്ക് എത്തുന്നു

കേരളത്തിന്റെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ പുതിയ ഫീച്ചര്‍ ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നു.

പ്രമുഖ ബ്രാന്‍ഡുകള്‍ ആയ സാംസങ്, നോക്കിയ എന്നിവയുമായി താരതമ്യം ചെയുമ്പോൾ കാഴ്ചയിലും ഗുണത്തിലും പ്രത്യേകതകള്‍ ഉള്ളതാണ് എംഫോണ്‍ ഫീച്ചര്‍ ഫോണുകള്‍.

ഒരു സെന്റിമീറ്ററില്‍ താഴെമാത്രം കനമുള്ള ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനല്‍, പോളി കാര്‍ബോണറ്റ് ഫൈബര്‍, സിലിക്കോണ്‍ ഗ്ലാസ് എന്നീ ഉയര്‍ന്ന ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് മാത്രം നിര്‍മിക്കുന്നവയാണ്.

കനം കുറവാണെങ്കിലും ബാറ്ററി ബാക്കപ്പ്, സൗണ്ട് ക്വാളിറ്റി എന്നിവയിലേറെ മുന്നിലാണ് എംഫോണ്‍.

എംഫോണ്‍ 180 , എംഫോണ്‍ 280, എംഫോണ്‍ 380 എന്നീ മുന്ന് ഫോണുകള്‍ ആണ് വിപണിയില്‍ എത്തിയിട്ടുള്ളത്.

2,4 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള മോഡല്‍ ആണ് എംഫോണ്‍ 180. പോളി കാര്‍ബോണറ്റ് മെറ്റീരിയലില്‍ തിര്‍ത്ത എംഫോണ്‍ 180 കാഴ്ചയില്‍ മികച്ചതാണ്.

1800എംഎഎച്ച് ബാറ്ററിയുള്ള ഈ മോഡലിന് ഒരു ആഴ്ചയായിലധികം ബാറ്ററി നില്‍ക്കും.

VGA ക്യാമറ, വീഡിയോ റെക്കോഡര്‍, ഫയല്‍ മാനേജര്‍, ഇന്റര്‍നെറ്റ്, മ്യൂസിക് പ്ലേയര്‍, സൗണ്ട് റെക്കോര്‍ഡര്‍, കാൽക്കുലേറ്റർ , കലണ്ടര്‍, എന്നിവയുള്ള എംഫോണ്‍ 180 യില്‍ വിവിധ ഗെയ്മുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സ്വകാര്യം ഉയര്‍ത്താന്‍ സാധിക്കും.

ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു. 3D സറൗണ്ട് സൗണ്ട് ടെക്‌നോളജിയും ഈ മോഡലിന്റെ സവിശേഷതയാണ്.

2 .4 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള എംഫോണ്‍ 280 സി.എന്‍.സി അലുമിനിയം മെറ്റലില്‍ ഫ്രണ്ട് പാനല്‍ തീര്‍ത്തിരിക്കുന്നു അതിനാല്‍ കാഴ്ചയില്‍ മറ്റ് ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വളരെ വ്യത്യസ്തവും മികവുറ്റതമാണ്.

280 യില്‍ 1500 എംഎഎച്ച് ബാറ്ററിയിലൂടെ തന്നെ 8 ദിവസത്തിലധികം സ്റ്റാന്‍ഡ് ബെയും 24 മണിക്കൂര്‍ വരെ ടോക്ക് ടൈമും ലഭിക്കുന്നു.

വീഡിയോ റെക്കോര്‍ഡറോട് കൂടിയ VGA ക്യാമറയും, ഇന്റര്‍നെറ്റ്,മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍,കാൽക്കുലേറ്റർ കലണ്ടര്‍ എന്നീ എന്നി സവിശേഷതകളുള്ള എംഫോണ്‍ 280-ക്ക് 32ജിബി വരെ മെമ്മറി ഉയര്‍ത്തുവാനും സാധിക്കും.

രൂപത്തില്‍ 280-യോട് സാമ്യമെങ്കിലും ഡിസ്പ്ലേയുടെ വലുപ്പത്തില്‍ മുന്നിലാണ് എംഫോണ്‍ 380. 6 ദിവസത്തിലധികം ബാറ്ററി സ്റ്റാന്‍ഡ് ബൈ നല്‍കുന്ന മോഡലാണ് ഇത്.

SD കാര്‍ഡിലൂടെ 32 ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ സൗകര്യമുള്ള ഈ എംഫോണ്‍ മോഡലിന് ഇന്റര്‍നെറ്റ്, കാമറ, വീഡിയോ റെക്കോര്‍ഡര്‍, മ്യൂസിക് പ്ലേയര്‍, എഫ് എം റേഡിയോ, സൗണ്ട് റെക്കോര്‍ഡര്‍,ഓര്‍ഗനൈസര്‍, കലണ്ടര്‍, കാൽക്കുലേറ്റർ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്.

ഡ്യൂവല്‍ സിം പ്രവര്‍ത്തിപ്പിക്കാവുന്ന ഈ മോഡല്‍ ഡ്യൂവല്‍ സ്റ്റാന്‍ഡ് ബൈയും നല്‍കുന്നു.

പുതിയ 4 മോഡലുകള്‍ ലോഞ്ച് ചെയ്തതോടുകൂടി മൊത്തം 7 മോഡലുകള്‍ ഓണം വിപണിയില്‍ എത്തിയിട്ടുണ്ട്.

Top