ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകള്‍ പൊലീസില്‍ കീഴടങ്ങി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകള്‍ പൊലീസില്‍ കീഴടങ്ങി.

മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്തറിലെ ജഗദല്‍പുരിലെ മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങിയത്.

സൗത്ത് ബസ്തറില്‍ രക്തരൂക്ഷിതമായ നിരവധി ആക്രമണങ്ങളില്‍ പങ്കെടുത്തവരാണ് കീഴടങ്ങിയതെന്ന് പൊലീസ് പറയുന്നു.

കമ്യൂണിറ്റി പൊലീസിംഗിന്റെ ഭാഗമായാണ് മാവോയിസ്റ്റുകളുടെ കീഴടങ്ങല്‍.

ആയുധം ഉപേക്ഷിക്കാന്‍ തയാറാകുന്ന മാവോയിസ്റ്റുകള്‍ക്ക് പൊലീസ് പുനരധിവാസം ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

Top