നിപ്പാ വൈറസ് പരത്തുന്ന വവ്വാലുകളെ ഭയന്ന് മലയോര ഗ്രാമങ്ങള്‍

nipah virus

കുറ്റിയാടി: നിപ്പാ വൈറസ് ബാധമൂലമുള്ള പനി മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലയോര ഗ്രാമങ്ങള്‍ ഭീതിയിലാണ്. മരുതോങ്കര, കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ പങ്കിടുന്ന ചങ്ങരോത്ത് പഞ്ചായത്തിലാണ് നിപ്പാ വൈറസ് പനി ബാധിച്ച് നാല് പേര്‍ മരിച്ചത്.

സന്ധ്യ കഴിഞ്ഞാല്‍ വാഴത്തോപ്പുകളിലും, മാവ്, പ്ലാവ്, പേരയ്ക്ക തുടങ്ങിയ വൃക്ഷങ്ങളിലും കൂട്ടമായി എത്തുന്ന വവ്വാലുകള്‍ പഴുത്ത മാങ്ങ, ചക്ക, പേരയ്ക്ക എന്നിവ കടിച്ചു തിന്നും. പിറ്റേന്ന് താഴെ വീണു കിടക്കുന്ന പഴങ്ങള്‍ പലരും എടുത്തു തിന്നാറുമുണ്ട്. ആടുമാടുകളും കോഴികളും ഇവ കഴിക്കാറുണ്ട്. വൈറസ് ബാധയേല്‍ക്കുന്നവരുടെ ജീവന്‍ അപകടത്തിലാകുന്നത് കേരളം മുഴുവന്‍ ആശങ്ക പരത്തുന്നുണ്ട്.

Top