motorola moto g5

മോട്ടോറോളയുടെ ജി സീരിസ്സിലെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ അടുത്തമാസം കമ്പനി വിപണിയില്‍ എത്തിക്കും.

മികച്ച പ്രതികരണം നേടിയ മോട്ടോ ജി4,ജി4 പ്ലസിനു പിന്നാലെയാണ് മോട്ടോ ജി 5 പുറത്തിറക്കുന്നത്. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 403 പ്രോസസ്സര്‍ സ്പീഡും, 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ, 5 എംപി മുന്‍ 13 എംപി പിന്‍ ക്യാമറയും ഫോണിനുണ്ടാകും.

ആദ്യഘട്ടത്തില്‍ ഇന്ത്യ, സൗത്ത് അമേരിക്ക, ചൈന എന്നിവടങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഫോണിന് 15,000ത്തിന് അടുത്തായിരിക്കും വില എന്നാണ് സൂചന.

Top