മോട്ടോറോള മോട്ടോ ജി6 ഇന്ത്യന്‍ വിപണിയിലേക്ക് വില 16000 രൂപ

ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ജി6 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 4ന് എത്തും. ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഫോണിന്റെ വില്‍പ്പന നടത്തുന്നത്. മോട്ടോ ജി 6 ന് 16,000 രൂപയാണ് വില.

ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറുമുള്ള മോട്ടോ ജി 6 ല്‍ 4.7 ഇഞ്ച് ഫുള്‍ എച്ച്ഡി മാക്‌സി വിഷന്‍ സ്‌ക്രീന്‍ ആണ്. 1.8 GHz സ്‌നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4ജിബിറാം / 64ജിബി സ്‌റ്റോറേജ് പതിപ്പുകളാണ് നല്‍കിയിരിക്കുന്നത്. 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 12, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. 3000 mAh ബാറ്ററിയാണ് ഫോണില്‍.

Top