5,000 mAh ബാറ്ററി കരുത്തില്‍ മോട്ടോ ഇ5 പ്ലസ് ഇന്ത്യയിലെത്തുന്നു

moto e5

യര്‍ന്ന ബാറ്ററി കരുത്തില്‍ മോട്ടോ ഇ5 പ്ലസ് ഇന്ത്യയിലെത്തുന്നു. 5,000 mAh ബാറ്ററിയാണ് പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ യഥാര്‍ത്ഥ വില കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ആമസോണ്‍ വഴി 11,990 രൂപയ്ക്കാണ് മോട്ടോ ഇ5 പ്ലസ് വിറ്റഴിക്കുന്നത്. ഉടന്‍ തന്നെ ഈ മോഡല്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍, 3ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 12 എംപി റിയര്‍ ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, 5,000 mAh ബാറ്ററി എന്നിവയാണ് മോട്ടോ ഇ5 പ്ലസിന്റെ പ്രധാന സവിശേഷതകള്‍.

Top