മാതൃത്വത്തിന്റെ ക്രൂരത ; മധ്യപ്രദേശിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

Madhya Pradesh

ധാർ : മധ്യപ്രദേശിൽ ഒരു വയസുകാരിയെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടി പാലിനായി നിർത്താതെ കരഞ്ഞതിനാലാണ് അനിത എന്ന സ്ത്രീ കുഞ്ഞിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചു കൊലപ്പെടുത്തിയത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.

Top