mosquito away tv

ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ആസ്വദിച്ചു കാണുമ്പോള്‍ കൊതുകുകള്‍ അലോസരപ്പെടുത്തുന്നുണ്ടോ? ടി വി പ്രേക്ഷകരെ കൊതുകുകടിയില്‍ നിന്നും രക്ഷിക്കുവാന്‍ ഇലക്ട്രോണിക്‌സ് രംഗത്തെ പ്രമുഖരായ എല്‍ ജി രംഗത്ത്.

ടി വി പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്നും പുറപ്പെടുവിക്കുന്ന മനുഷ്യന് കേള്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള ശബ്ദവീചികള്‍ കൊതുകുകളെ തുരത്താന്‍ പര്യാപ്തമാണ്.

ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് എല്‍ ഇ ഡി ടിവിയില്‍ ഈ പ്രത്യേകത ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഇതില്‍ നിന്നും പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് ശബ്ദം മനുഷ്യന് ദോഷകരമായിട്ടുള്ളതല്ലെന്നും എല്‍ ജി യുടെ അറിയിപ്പില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി അംഗീകൃതമായ ടെക്‌നോളജിയാണ് എല്‍ ജി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

യാതൊരു വിധത്തിലുള്ള കെമിക്കലും ആവശ്യമില്ലാത്തതിനാലും റീഫില്ലിംഗ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാലും തികച്ചും പരിസ്ഥിതിക്കിണങ്ങിയതാണ് പുതിയ രീതിയെന്നാണ് എല്‍ ജി യുടെ വാദം.

80cm വലിപ്പമുള്ള ടി വിക്ക് 26,900 രൂപയും 108cm വലിപ്പമുള്ളതിന് 47,500 രൂപയാണ് വിപണിവില നിശ്ചയിച്ചിട്ടുള്ളത്.

Top