ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കൂടുതല്‍ സമയം അനുവദിക്കും

ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് സൂചന.

സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ചുള്ള കേസില്‍ വിധിയെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനമുണ്ടാവുക.

ആധാര്‍ ബന്ധിപ്പിക്കുന്നതിനായി മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അധികമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷം മാത്രമേ പാന്‍കാര്‍ഡ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്നാണ് വിവരം.

നിലവില്‍ ഡിസംബര്‍ 31ന് മുമ്പ് ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തില്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കാനാണ് സാധ്യത.

Top