സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി കൂടുതല്‍ ‘സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകള്‍’ എത്തുന്നു

5G

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പിച്ച മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് പുതിയ മോഡലുകളിലും സവിശേഷതകളിലും സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ മികച്ച സ്ഥാനം നേടുന്നത്.

അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷംകൊണ്ട് സ്മാര്‍ട്ട്‌ഫോണുകളെ മികച്ചതാക്കാന്‍ സഹായിക്കുന്ന കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ സെന്‍സറുകള്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സെന്‍സറുകളുടെയെല്ലാം കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍ 2017ല്‍ 600 കോടി സെന്‍സറുകളാണ് കയറ്റുമതി ചെയ്യപ്പെട്ടത്.

എന്നാല്‍ 2020ഓടെ വിപണിയിലെത്തുന്ന സെന്‍സറുകളുടെ എണ്ണം 1000 കോടിയായി വര്‍ധിക്കുമെന്നാണ് കൗണ്ടര്‍ പോയിന്റിന്റെ കംപോണന്‍സ് ട്രാക്കര്‍ കണ്ടെത്തിയിരിക്കുന്നത്.

15 വ്യത്യസ്ത സെന്‍സറുകള്‍ ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

3000 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ആക്‌സിലറോ മീറ്റര്‍, കോംപസ്, ഗൈറോസ്‌കോപ്, ആമ്പിയന്റ് സെന്‍സര്‍ തുടങ്ങിയ സെന്‍സറുകള്‍ സര്‍വസാധാരണമാണ്.

നാവിഗേഷന്‍, ഗെയിമിങ്, ബാറ്ററി ദൈര്‍ഘ്യം വര്‍ധിപ്പിക്കുക തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചറുകള്‍ക്ക് ഇത്തരം സെന്‍സറുകളാണ് സഹായിക്കുന്നത്.

Top