വാനാക്രൈയേക്കാൾ അപകടകാരിയായ മാൽവേർ പ്രോഗ്രാമുകൾ വരുന്നുവെന്ന് ഗവേഷകർ

ന്യൂയോർക്ക്: വാ​​​നാ​​​ക്രൈ എ​​​ന്ന റാ​​​ൻ​​​സം​​​വേർ നിയന്ത്രണ വിധേയമായെങ്കിലും കൂടുതൽ അപകടകാരിയായ പുതിയ മാൽവേർ പ്രോഗ്രാമുകൾ പുറത്തുവരുന്നതായി ഗവേഷകർ.

ഇറ്റേണൽറോക്സ് എന്ന പേരിലുള്ള മാൽവേറാണ് പ്രതിസന്ധി സൃഷ്ടിക്കാൻ എത്തുന്നത്. വാ​​​നാ​​​ക്രൈ പ്രോഗ്രാമിന്റെ സൃഷ്ടിക്ക് കാരണമായ അതേ ത​​​ക​​​രാ​​​റുകൾ ഉപയോഗിച്ചാണ് പുതിയ പ്രോ​​​ഗ്രാ​​​മും ത​​​യാ​​​റാക്കിയിരിക്കുന്നത്.

വാ​​​നാ​​​ക്രൈ വ​​​ഴി​​​തെ​​​ളി​​​ച്ച​​​തു വി​​​ൻ​​​ഡോ​​​സി​​​ൽ ഉ​​​ണ്ടാ​​​യ എം​​​എ​​​സ് 17-010 എ​​​ന്നൊ​​​രു ത​​​ക​​​രാ​​​റാ​​​ണ്. ഈ ​​​ത​​​ക​​​രാ​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം മുമ്പേ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. എന്നാൽ മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​നെ അ​​​ത് അ​​​റി​​​യിക്കാതെ നാ​​​ഷ​​​ണ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഏ​​​ജ​​​ൻ​​​സി (എ​​​ൻ​​​എ​​​സ്എ) സൂ​​​ക്ഷി​​​ച്ചു. നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ക്കാ​​​ർ അ​​​ത് അ​​​വി​​​ടെ​​​നി​​​ന്നു മോ​​​ഷ്ടി​​​ക്കുകയായിരുന്നു.

എൻഎസ്എയിൽ നിന്നു ചോർത്തിയ രണ്ട് തകരാറുകൾ ഉപയോഗിച്ചാണ് വാനാക്രൈ പ്രോഗ്രാം തയാറാക്കിയത്. എന്നാൽ ഇറ്റേണൽറോക്സ് ഉപയോഗിക്കുന്നത് ഏഴോളം പിഴവുകളാണ്. അതിനാൽ ഇറ്റേണൽറോക്സ് കൂടുതൽ അപകടകാരിയാകും എന്നാണ് വിദഗ്ധർ പറയുന്നത്.

Top