യുവാക്കള്‍ക്ക് 5.5 കോടി തൊഴിലവസരം ; പ്രധാനമന്ത്രിയുടെ മുദ്ര വായ്പയ്ക്ക് കൂടുതല്‍ തുക

MUDRA YOJANA

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുദ്ര വായ്പയില്‍ കൂടുതല്‍ തുക വകയിരുത്തിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത സാമ്പത്തിക വര്‍ഷം മുദ്രയ്ക്കായി മൂന്നു ലക്ഷം കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍. 2016-17 വര്‍ഷത്തില്‍ വകയിരുത്തിയതു 2.44 ലക്ഷം കോടി രൂപയാണ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ വായ്പയാണ് മുദ്ര. മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് റിഫൈനന്‍സി ഏജന്‍സി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണു മുദ്ര. നിര്‍മാണ, സേവന, വ്യാപാര മേഖലകളിലെ സംരംഭങ്ങള്‍ക്കു മുദ്രാവായ്പകള്‍ പ്രയോജനപ്പെടുത്താം.

എല്ലാ പൊതുമേഖലാ സ്വകാര്യ റീജനല്‍ റൂറല്‍ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും മുദ്രാവായ്പ നല്‍കുന്നുണ്ട്. 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

Top