ഗുജറാത്തില്‍ ബിജെപി നേരിട്ടത് ധാര്‍മികമായ പരാജയമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഗുജറാത്തില്‍ ബിജെപി നേരിട്ടത് ധാര്‍മികമായ പരാജയമായിരുന്നെന്ന് പശ്ചിമബംഗാള്‍ മമതാ ബാനര്‍ജി.വിധി താല്‍ക്കാലികവും മുഖം രക്ഷിക്കാനുള്ളതുമാണ്. ഗുജറാത്ത് തങ്ങളുടെ ആശങ്കയ്ക്കും ക്രൂരതയ്ക്കും നീതികേടിനുമെതിരെ വോട്ട് ചെയ്തുവെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ആറാം തവണയും ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് കാഴ്ച വച്ച അപ്രതീക്ഷിത മുന്നേറ്റത്തില്‍ ബിജെപി ആശങ്കയിലാണ്. ഫലത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏകദേശം ഒരുപോലെയുള്ള വിധി സമ്മാനിച്ചതില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

Top