‘പുതിയ പ്രതീക്ഷകളുടെ വര്‍ഷകാല സമ്മേളനത്തില്‍’ പ്രധാനമന്ത്രി നരേന്ദ്രമോദി

modi

ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പുതിയ പ്രതീക്ഷകളുടെ വര്‍ഷകാല സമ്മേളനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജിഎസ്ടി എന്നാല്‍ ഒന്നിച്ച് കരുത്തരായി വളരുക എന്നാണെന്നും ജിഎസ്ടി പാസാക്കുന്നതില്‍ ലഭിച്ച സഹകരണം പാര്‍ലമെന്റ് സമ്മേളനത്തിലും ഉണ്ടാകണമെന്ന് മോദി അറിയിച്ചു.

വര്‍ഷകാല സമ്മേളനത്തിന്റെ ആരംഭത്തിന് മുന്നോടിയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top