പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 17 ന് ആരംഭിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 17നു ആരംഭിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പും അന്നു തന്നെയാണ് നടക്കുക.

ഓഗസ്റ്റ് പതിനൊന്നു വരെ സമ്മേളനം നീണ്ടുനില്‍ക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററികാര്യ കാബിനറ്റ് സമിതിയാണ് തീയതി ശിപാര്‍ശ ചെയ്തത്.

സാധാരണ ജൂലൈ അവസാന വാരത്തിലാണു വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്.

എന്നാല്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് എല്ലാ വോട്ട് അവകാശമുള്ള 776 എംപിമാരുടെയും ഹാജര്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നേരത്തെ സമ്മേളനം ചേരുന്നതെന്നാണ് അറിയുന്നത്. എംപിമാര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലെ നിയമസഭകളിലും വോട്ട് രേഖപ്പെടുത്താനാകും.

Top