Monsoon, GST to push economic growth: Arun Jaitley

ടോക്കിയോ: ഏറ്റവും പുതിയ ജിഡിപിയില്‍ അതിവേഗം വളരുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തിയ സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നല്ല മണ്‍സൂണും ചരക്ക്-സേവനനികുതിയും വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കാതല്‍മേഖലയുടെ വളര്‍ച്ച നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതും ശുഭ സൂചനയാണ്. ഏപ്രിലില്‍ 8.5 ശതമാനം വളര്‍ച്ചയാണ് കാതല്‍ മേഖലയിലുണ്ടായത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, സിമന്റ്, സ്റ്റീല്‍, രാസവളം, വൈദ്യുതി, റിഫൈനറി ഉത്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവ ചേര്‍ന്നതാണു കാതല്‍മേഖല.

കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ച പ്രതികൂല സാഹചര്യങ്ങളാല്‍ വേണ്ടത്ര മെച്ചപ്പെട്ടില്ല. ആഗോള സാമ്പത്തിക മാന്ദ്യവും മണ്‍സൂണ്‍ സാധാരണയിലും കുറവായതും വളര്‍ച്ച മന്ദഗതിയിലാക്കി. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ ലോകരാജ്യങ്ങള്‍ അദ്ഭുതത്തോടെയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top