‘നീരാളി’യില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍; പ്രൊമോ വീഡിയോ കാണാം

neerali

ജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. ആരാധകരെ ആവേശത്തിലാഴ്ത്തി നീരാളിയുടെ പ്രൊമോ വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി.

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളചിത്രമാണ് നീരാളി. അജോയ് തന്നെയാണ് എഡിറ്ററും. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

മുംബൈ, പൂനെ, സത്താറ, മംഗോളിയ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

Top