Mohanlal’s Munthirivallikal Thalirkkumbol release today

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-മീന ഒന്നിക്കുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തി. വന്‍ സ്വീകരണമാണ് ഈ ജിബു ജേക്കബ് ചിത്രത്തിന് പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും നല്‍കുന്നത്.

റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തീര്‍ത്തും രസകരമായ ഒരു സിനിമയാണ് മുന്തിരിവള്ളികള്‍. ഒരിടവേളയ്ക്ക് ശേഷം വളരെ ലളിതമായി കഥ പറയുന്ന ഒരു ലാലേട്ടന്‍ ചിത്രം എന്നതിന്റെ സന്തോഷത്തിലാണ് മലയാളികള്‍.

പുലിമുരുകനും ഒപ്പവും സൃഷ്ടിച്ച തരംഗത്തിന് മേല്‍ ഒരു തൂവല്‍സ്പര്‍ശം പോലെയാണ് മുന്തിരിവള്ളികളുടെ വരവ് എന്നാണ് സിനിമ പ്രേമികള്‍ പറയുന്നത്.

വി ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി എം സിന്ധുരാജാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഒരു ഘട്ടം കഴിഞ്ഞാല്‍ വിരസമായിപ്പോകുന്ന പല ദാമ്പത്യബന്ധങ്ങള്‍ക്കും പ്രണയം ഒരു പരിഹാരമാണെന്ന സന്ദേശം നല്‍കുന്ന സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

meena

Top