Mohanlal’s movie 1971 Beyond Borders

മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് ഏപ്രില്‍ 7ന് തീയറ്ററുകളില്‍ എത്തും. ജോര്‍ജിയയിലെ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് ഉടന്‍ ആരംഭിക്കു.

1971ലെ ഇന്ത്യപാകിസ്താന്‍ യുദ്ധ സമയത്ത് രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘1971 ബിയോണ്ട് ദി ബോര്‍ഡര്‍’ ഒരുക്കുന്നത്. രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും ബന്ധവുമൊക്കെ ചിത്രത്തില്‍ പറയുന്നു.

രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥ മുന്നേറുക. മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ പിതാവായ കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

മോഹന്‍ലാല്‍ ഇത് നാലാം തവണയാണ് മഹാദേവന്‍ എന്ന സൈനികന്റെ വേഷത്തില്‍ വെള്ളിത്തിരയില്‍ എത്തുന്നത്.റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ രചന സംവിധായകനായ മേജര്‍ രവി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അല്ലു സിരിഷ്, അരുണോദയ് സിംഗ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. അതിര്‍ത്തിയിലെ പട്ടാള കേന്ദ്രങ്ങളും ട്രഞ്ചുകളുമുള്‍പ്പെടെ കൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിനായി നിര്‍മ്മിച്ചത്.

1971-poster

Top