ഒരുകൂട്ടം മോഹന്‍ലാല്‍ ആരാധകര്‍ തയാറാക്കിയ ഈ വിഡിയോ ഗാനം വൈറലാവുന്നു. സാധാരണ ട്രിബ്യൂട്ട് വിഡിയോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ നിന്നാണ് അല്പം വേറിട്ട് നില്ക്കുന്ന ഈ ചിന്ത. ലാലേട്ടനു വേണ്ടി ഒറ്റഷോട്ടില്‍ ചിത്രീകരിച്ച ട്രിബ്യൂട്ട് വിഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ലാലേട്ടന് ട്രിബ്യൂട്ട് വിഡിയോ സോംഗ് എന്ന പേരില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് നാല് മിനിട്ടാണ് ദൈര്‍ഘ്യം. ‘ലാലേട്ടാ..ലാലേട്ടാ എന്റെ നെഞ്ചിലെ ലാലേട്ടാ..’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ച് ഒട്ടേറെ ആരാധകരും വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. ലാന്‍സ് പോള്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അല്സോയാണ്. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.