മഞ്ജുവാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ ന്റെ റിലീസ് കോടതി തടഞ്ഞു

mohanlal-movie-poster

തൃശ്ശൂര്‍: മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ ന്റെ റിലീസിന് സ്‌റ്റേ. തൃശൂര്‍ ജില്ലാ കോടതിയാണ് ചിത്രത്തിന്റെ റിലീസിന് സ്‌റ്റേ നല്‍കിയിരിക്കുന്നത്.തന്റെ കഥാസമാഹാരം മേഷ്ടിച്ചാണ് ചിത്രം ഒരുക്കിയത് എന്ന കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മോഹന്‍ലാല്‍. അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സലിം കുമാര്‍, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷു റിലീസ് ചിത്രമായിരുന്നു മോഹന്‍ലാല്‍

Top