മോഹന്‍ലാല്‍ ജനങ്ങളെ പറ്റിച്ചു, ഒടിയന്‍ പണി ജീവിതത്തിലും താരം തുടങ്ങിയോയെന്ന് ചോദ്യം

മോഹന്‍ലാലിന്റെ ടീസറും പോസ്റ്ററും പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ എത്തിയത് മോഹന്‍ലാലിന്റെ ശബ്ദം മാത്രം.

ഒടിയനിലെ ചെറുപ്പക്കാരനായ മോഹന്‍ലാലിന്റെ ടീസര്‍ ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പുറത്തുവിടുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഇതു പ്രകാരം മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വാര്‍ത്ത നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ചെറുപ്പക്കാരനായ ലാലിനെ കാണാന്‍ കേരളം കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ 10 മണിക്ക് ഒരു ടീസറും പുറത്തു വന്നില്ല. 10. 20 ആയതോടെ കാത്തിരുന്നവരെ വിഢികളാക്കി നാളെ പത്തു മണിക്ക് ദൃശ്യം പുറത്തിറങ്ങുമെന്ന ‘ഇരുട്ടിലെ ശബ്ദ’ വീഡിയോ പുറത്തിറങ്ങി.

പശ്ചാത്തലത്തില്‍ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള മോഹന്‍ലാലിന്റെ സംഭാഷണം മാത്രം.

കേവലം കച്ചവട താല്‍പ്പര്യത്തിനു വേണ്ടി ആന്റണി പെരുമ്പാവൂരിനെ കൊണ്ട് രണ്ടാം കിട ‘ഇടപാട് ‘ നടത്തിക്കുന്ന ഏര്‍പ്പാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ‘വില്ലന്‍’ വന്‍ പരാജയമായതോടെ പിടിച്ചു നില്‍ക്കാന്‍ ലാലിന് ‘ഒടിയന്‍’ വിജയിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്.

Top