അമ്മയിലെ പ്രതിസന്ധി; മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തി

mohanlal

തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ സിനിമാ മന്ത്രി എ.കെ ബാലനുമായി കൂടിക്കാഴ്ച നടത്തി. താരസംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാല്‍ മന്ത്രിയെ കണ്ടത്‌.

അമ്മയുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട കാര്യമില്ലെന്നും, പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലിന് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ രാജിവച്ചത് വന്‍ വിവാദമായിരുന്നു.

കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.



Related posts

Back to top