mohanlal gets 400 crore south film industry

മൂവായിരം രൂപയില്‍ നിന്ന് 8 കോടി പ്രതിഫലത്തിലെത്തി താരരാജാവ് മോഹന്‍ലാല്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത 1980ല്‍ അന്ന് വില്ലന്‍ വേഷം ചെയ്ത ലാലിന് കിട്ടിയ പ്രതിഫലമാണ് 3000 രൂപ. എന്നാല്‍ 2016ല്‍ എത്തിയപ്പോള്‍ പ്രതിഫലം 8 കോടിയായി ഉയര്‍ന്നു. ഒരു മലയാള താരം വാങ്ങുന്ന ചിരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലമാണിത്.

ഈ വര്‍ഷം 400 കോടിയുടെ കച്ചവടമാണ് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് (അന്ന്യഭാഷാചിത്രങ്ങള്‍ ഉള്‍പ്പെടെ ) ലഭിച്ചിരിക്കുന്നത്.

തെലുങ്ക് സിനിമകളായ വിസ്മയം, ജനത ഗാരേജ് ,മലയാള സിനിമകളായ ഒപ്പം, പുലിമുരുകന്‍ എന്നിവയാണ് കളക്ഷന്‍ റിക്കാര്‍ഡ് തീര്‍ത്ത ലാല്‍ സിനിമകള്‍. ഈ നാല് സിനിമകളും കൂടി 400 കോടിയോളമാണ് വാരിയത്.

പുലിമുരുകന്‍ ഇതുവരെ 126 കോടിയോളം കളക്ട് ചെയ്തു കഴിഞ്ഞു. ഒപ്പം 65 കോടിയും ജനതഗാരേജ് 140 കോടിയും ലോകവ്യാപകമായി കളക്ട് ചെയ്തു. മറ്റൊന്ന് വിസ്മയം എന്ന ലാലിന്റെ തെലുങ്ക് സിനിമയാണ്.

30 വിദേശ രാജ്യങ്ങളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. ലണ്ടനിലും അമേരിക്കയിലും യഎഇയിലും ഇന്നുവരെ ഒരു മലയാള സിനിമയും നേടാത്ത കളക്ഷനാണ് ഈ ചിത്രം നേടിയത്.

2017ല്‍ ആവട്ടെ ഇപ്പോള്‍ റിലീസായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഈ മാര്‍ക്കറ്റ് വാല്യു കണ്ട് പ്രമുഖ തമിഴ് തെലുങ്ക് നിര്‍മ്മാതാക്കളും സംവിധായകരും ലാലിനെയും മറ്റ് തെന്നിന്ത്യന്‍ നായകന്‍മാരെയും ഉള്‍പ്പെടുത്തി ബിഗ് ബഡ്ജറ്റ് സിനിമ ചെയ്യാനുള്ള പരിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top