മോഹന്‍ലാല്‍ ചിത്രം വില്ലന്റെ രണ്ടാംഘട്ട ചിത്രീകരണം 24 ന് കൊച്ചിയില്‍ തുടങ്ങും

villan

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വില്ലന്റെ രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് 24ന് കൊച്ചിയില്‍ തുടങ്ങും.

വില്ലന്റെ ആദ്യഘട്ട ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായെന്നും രണ്ടാം ഘട്ടം മാര്‍ച്ച് 24ന് കൊച്ചിയില്‍ തുടങ്ങുമെന്നും ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ അറിയിച്ചു.

ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, മാടമ്പി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍.

മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.Related posts

Back to top