പുതുമുഖ നടിക്കുള്ള അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി മോഹന്‍ലാല്‍

kalyani

ദ്യ അരങ്ങേറ്റ ചിത്രമായ ‘ഹലോ’യിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്‍ശന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടൊണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.

അമല-നാഗാര്‍ജ്ജുന ദമ്പതികളുടെ മകനായ അഖില്‍ അക്കിനെനിയാണ് ‘ഹലോ’യിലെ നായകന്‍. രമ്യാ കൃഷ്ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ വര്‍മയാണ് ഇതിന്റെ സംവിധായകന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.

സംവിധായകന്‍ പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളാണ് കല്യാണി.

Top