ഷെറിലും സംഘവും ‘റാഞ്ചിയ’ ‘ജിമിക്കിക്കമ്മല്‍’ തിരിച്ചുപിടിക്കാന്‍ ലാലും സംഘവും വീണ്ടും !

കൊച്ചിയിലെ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപിക ഷെറിലും സംഘവും റാഞ്ചിയ ‘ജിമിക്കിക്കമ്മല്‍’ തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലും സംഘവും ഡാന്‍സുമായി വീണ്ടും രംഗത്ത്.

ഈ ഓണത്തിന് തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍.

വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാലപിച്ച ഗാനം കടലും കരയും കടന്ന് പ്രേക്ഷകരിലേക്കെത്തിയിരുന്നു.

ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ ആണെങ്കിലും ഗാനത്തിന്റെ അവസാന ഭാഗത്താണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

സൈക്കിളില്‍ ചവിട്ടിവരുന്ന മോഹന്‍ലാലിനെ മാത്രമെ കാണാനായുള്ളൂ. എന്നാല്‍ ഈ ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തുവിട്ടത്.

ജിമിക്കി കമ്മല്‍ ഇത്രയും വിജയമാക്കിയതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറയുന്നുണ്ട്.

സിനിമ പുറത്തിറങ്ങിയിട്ട് ഒരുപാട് നാളുകളായെങ്കിലും ജിമ്മിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം ഇനിയും അവസാനിച്ചിട്ടില്ല.

വേള്‍ഡ് ഓഫ് മ്യൂസിക് അവാര്‍ഡ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ഈ വര്‍ഷം ഇന്ത്യയില്‍ മികച്ച് നില്‍ക്കുന്ന പത്ത് പാട്ടുകളില്‍ ഒന്നാം സ്ഥാനത്താണ് ജിമ്മിക്കി കമ്മലിന്റെ സ്ഥാനം.

21-640x3601

എന്നാല്‍ പാട്ടില്‍ യഥാര്‍ത്ഥത്തില്‍ അഭിനയിച്ചവരെക്കാളും പിന്തുണ കിട്ടിയത് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ അധ്യാപികയായ ഷെറില്‍ കടവനും സംഘവും അവതരിപ്പിച്ച ജിമ്മിക്കി കമ്മല്‍ ഡാന്‍സായിരുന്നു.

തമിഴക മനസ്സില്‍ ആവേശമുയര്‍ത്തിയ ഈ വീഡിയോ നീറ്റിനെതിരെ തമിഴകത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ ‘തീ’കെടുത്തുന്നതില്‍ വരെ എത്തി കാര്യങ്ങള്‍.

സാമൂഹിക പ്രസക്തി ഉയര്‍ത്തി തങ്ങള്‍ നടത്തുന്ന സമരത്തിന് കേരളത്തില്‍ നിന്നും വന്ന ‘ജിമിക്കിക്കമ്മല്‍’ പാര ആയതിലുള്ള വിഷമം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടാണ് സമരക്കാര്‍ തീര്‍ത്തത്.

തീര്‍ന്നില്ല . . . കടല്‍ കടന്ന് അമേരിക്ക വരെ എത്തി ‘ജിമിക്കിക്കമ്മലി’ന്റെ പെരുമ. പ്രശസ്ത അമേരിക്കന്‍ ചാനല്‍ അവതാരകനായ ജിമ്മി കിമ്മല്‍ തന്നെ തന്റെ പേരിനോട് സാമ്യമുള്ള ഷെറിളും അന്നയും അടങ്ങുന്ന ടീം അവതരിപ്പിച്ച വീഡിയോ ഷെയര്‍ ചെയ്ത് അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഗാനം അമേരിക്കയിലും വൈറലായത്.

Top