മോഹന്‍ലാലിന്റെ പിറന്നാളിന് മഞ്ജു വാര്യരുടെ ആശംസ വ്യത്യസ്തമാകുന്നു

Mohanlal actor, Manju Warrier actress, Indrajith actor, Movie Teaser

ത്മശ്രീ ഭരത് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആരാധകരും സിനിമാപ്രവര്‍ത്തകരുമെല്ലാം ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ നീരാളിയുടെ ട്രെയിലറും ബ്ലോഗുമൊക്കെയായി അദ്ദേഹവും പ്രേക്ഷകരെ അമ്പരപ്പിച്ചു.

മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള മുതിര്‍ന്ന താരങ്ങളും ദുല്‍ഖര്‍ സല്‍മാന്‍,സണ്ണി വെയ്ന്‍, ആന്റണി വര്‍ഗീസ്, ജയസൂര്യ, പൃഥിരാജ് എന്നിവരടക്കമുള്ള യുവതാരനിരയും അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

അല്‍പ്പം വ്യത്യസ്തമായ ആശംസയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. മോഹന്‍ലാലിന്റെ തന്നെ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ചേര്‍ത്ത് അണിയിച്ചൊരുക്കിയ മോഹന്‍ലാല്‍ സിനിമയിലെ കടുത്ത ആരാധികയായിട്ടാണ് മഞ്ജു വാര്യര്‍ അഭിനയിച്ചത്.

പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസ നേരുന്നതിനോടൊപ്പം തന്നെ മോഹന്‍ലാല്‍ സിനിമയുടെ 50-ാം
ദിന പോസ്റ്ററും മഞ്ജു വാര്യര്‍ പങ്കുവെച്ചിട്ടുണ്ട്.

Top