മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ലൂസിഫര്‍ ചിത്രീകരണം ജൂണില്‍ ആരംഭിക്കും

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന കാര്യം പൃഥ്വിരാജ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

Top