മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കി, മോദിയുടെ ഓഫീസ് വിശദീകരണം തേടി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി.

ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്.

ആര്‍.എസ്.എസ് അനുഭാവികളായവരുടെ മാനേജ്മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷത്തില്‍ പതാക ഉയര്‍ത്താനായി തീരുമാനിച്ചിരുന്നത് മോഹന്‍ ഭഗവതിനെ ആയിരുന്നു. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് കാട്ടി കളക്ടര്‍ നോട്ടീസ് നല്‍കുകയും പതാക ഉയര്‍ത്തുന്നത് വിലക്കുകയുമായിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയപതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ തടഞ്ഞത്.

Top