മുഹമ്മദ് ഷെഹാരി തെഹ് രിക് ഇ ഹുറീയത്തിന്റെ തലവന്‍

muhammed-ashraf

ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി സംഘടനയായ തെഹ് രിക് ഇ ഹുറീയത്തിന്റെ തലവനായി മുഹമ്മദ് ഷെഹാരി. രോഗബാധിതനായ സയിദ് അലി ഷാ ഗീലാനിയെ മാറ്റിയാണ് ഷെഹാരി തല്‍ സ്ഥാനത്തേക്ക് വരുന്നത്. 2004 മുതല്‍ ഗീലാനിയാണ് തെഹ് രിക് തലവന്‍.

അതേസമയം, ഗീലാനി സ്ഥാനമൊഴിയാന്‍ ഒരുക്കമായിരുന്നില്ലെന്നും ഷെഹാരി അദ്ധ്യക്ഷ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഗീലാനിയെ മറ്റു പല രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കിയതാണെന്നും വിശദീകരണമുണ്ട്.

കശ്മീരിലെ മുഴുവന്‍ വിഘടനവാദി സംഘടനകളുടെയും സംയുക്ത സംഘടനയായ ഹുറീയത്ത് കോണ്‍ഫ്രന്‍സിന്റെ അദ്ധ്യക്ഷനാണ് മുഹമ്മദ് അഷ്‌റഫ് ഷെഹാരി.

ഈ വര്‍ഷം തെഹ് രിക് ഹുറീയത് തിരഞ്ഞെടുപ്പു നടത്തുമെന്നും അതുവരെ ഷെഹാരി തലവനായി തുടരുമെന്നും സംഘടനാ നേതാവ് ഗാ ഗുല്‍സര്‍ പറഞ്ഞു.

Top