വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘പരീക്ഷാ പെ’ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ താല്‍കതോറ സ്‌റ്റേഡിയത്തിലാണ് വിദ്യാര്‍ഥികളുമായുള്ള പ്രധാന മന്ത്രിയുടെ ചര്‍ച്ച.

കുട്ടികളിലെ പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. ആറു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംശയങ്ങളും ചോദിക്കാം. കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാന്‍ സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ വിവരിക്കുന്ന ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.

‘ഭീരുക്കളാകരുത് പോരാളികളാകുക, കൂടുതല്‍ പേര്‍ സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുക, പരീക്ഷകളെ ഉത്സവം പോലെ സ്വീകരിക്കുക, സന്തോഷത്തോടെ ഇരിക്കുക. അതാണ് പരീക്ഷാപ്പേറില്‍ നല്ല മാര്‍ക്ക് ലഭിക്കുന്നതിനുള്ള ആദ്യപടി’ എന്ന്‌ മോദി പുസ്തകത്തില്‍ വിശദീകരിച്ചിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ‘ചായ് പെ’ ചര്‍ച്ച നടത്തിയ മോദി ഇത്തവണ വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Top