modi will visit 5 nations

Narendra Modi

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പു പ്രചരണത്തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയതന്ത്രയാത്രകള്‍ തുടങ്ങുകയാണ്.

വരുന്ന രണ്ടുമാസങ്ങളില്‍ അദ്ദേഹം അഞ്ചുരാജ്യങ്ങള്‍ ആണ് സന്ദര്‍ശിക്കുന്നത്. ശ്രീലങ്ക,ജര്‍മ്മനി,സ്‌പെയിന്‍,റഷ്യ,കസാഖിസ്ഥാന്‍ എന്നിവയാണ്.

പ്രധാനമന്ത്രി ആറുമാസം മുന്‍പ് ജപ്പാന്‍ സന്ദര്‍ശിച്ചതായിരുന്നു ഒടുവില്‍ നടത്തിയ വിദേശയാത്ര.തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനവും നിയമസഭാ തിരഞ്ഞെടുപ്പുകളും വന്നതുമൂലം യാത്രകളുണ്ടായിരുന്നില്ല.

മേയ് പകുതിയോടെ പ്രധാനമന്ത്രി ശ്രീലങ്കയിലെത്തുന്നത് ബുദ്ധമതസമ്മേളനത്തില്‍ പങ്കെടുക്കാനാണ്.ഇതോടൊപ്പം ബുദ്ധമതപ്രാതിനിധ്യമുള്ള രാജ്യങ്ങള്‍ സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പങ്കെടുക്കും. ശ്രീലങ്കയില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച ആസ്പത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യാ സന്ദര്‍ശനം. ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സാമ്പത്തികഫോറം, ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടി എന്നിവയില്‍ പങ്കെടുക്കും.

ഇന്തോ-ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ നാലാമത് യോഗത്തില്‍ പങ്കെടുക്കാനായിട്ട് മോദി ബെര്‍ലിന്‍ സന്ദര്‍ശിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അദ്ദേഹം ജര്‍മന്‍നിക്ഷേപം ക്ഷണിക്കും. കേന്ദ്രപദ്ധതികളായ സ്മാര്‍ട്ട് സിറ്റി, പ്രതിരോധം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം തേടിയാകും പ്രധാനമന്ത്രി സ്‌പെയിലേക്ക് യാത്രയാകുന്നത്.

Top