ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കശാപ്പ് ചെയ്യുന്ന ഭരണമാണ് മോദിയുടേതെന്ന് രാഹുല്‍ ഗാന്ധി

rahull

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള കന്നി പ്രസംഗത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.

മോദിയുടെ ഭരണത്തിന്റെ കീഴില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കശാപ്പ് ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മെ മധ്യകാലഘട്ടത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും, സാമൂഹ്യ സൗഹാര്‍ദ്ദമില്ലാതെ തന്നെ രാജ്യത്തെ

വളര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും അറിവും ഒരു വ്യക്തിയുടെ മഹത്വത്തിനു നീക്കിവെക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് യുവാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിപ്പിക്കുമെന്നും, അവര്‍ തീകൊളുത്തുമ്പോള്‍ നമ്മള്‍ തീയണക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ പതിനേഴാം അധ്യക്ഷനായാണ് രാഹുല്‍ ഗാന്ധി ചുമതലയേറ്റത്.

Top