മോദി ലോക നേതാക്കളില്‍ ഏറെ മുന്നില്‍, ദോക് ലാം ഇന്ത്യയുടെ അന്തസ്സുയര്‍ത്തിയെന്ന്

മോസ്‌കോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തുറ്റ ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യന്‍ നയതന്ത്ര വിദഗ്ദര്‍.

മിന്നല്‍ തീരുമാനമെടുക്കാനും അവ നടപ്പാക്കാനും മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവണ്‍മെന്റ് കാണിക്കുന്ന ചങ്കൂറ്റം ആ രാഷ്ട്രത്തെ വലിയ മുന്നേറ്റത്തിലേക്ക് നയിക്കുകയാണെന്നാണ് റഷ്യന്‍ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക്കിസ്ഥാനില്‍ കയറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് മാത്രമല്ല, ദോക് ലാം വിഷയത്തില്‍ സ്വീകരിച്ച നിലപാടും ലോകത്തിന്ന് മുന്നില്‍ വ്യക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയത്.

ചൈനയുടേതെന്ന് ആ രാജ്യം അവകാശപ്പെടുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ ഇന്ത്യന്‍ സേനയുടെ നടപടി ലോക രാഷ്ട്രങ്ങളെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

21397249_2002207320011114_465198886_n

അതിക്രമിച്ച് കയറിയത് മുതല്‍ ഇന്ത്യ എന്താണോ പറഞ്ഞത് അത് താല്‍ക്കാലികമായാണെങ്കില്‍ പോലും അംഗീകരിച്ച് ചൈനീസ് സേനക്കും പിന്‍മാറേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ബ്രിക്‌സ് ഉച്ചകോടി മുന്‍നിര്‍ത്തി മാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുമായി ഒരു ഏറ്റുമുട്ടല്‍ ചൈന ആഗ്രഹിക്കുന്നില്ല എന്നതും പിന്‍മാറ്റത്തിന് കാരണമായി നയതന്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ റഷ്യയുടെ നിലപാട് എന്തായിരിക്കുമെന്നതും വളരെ വ്യക്തമായി ചൈനക്ക് അറിയാം. ഇന്ത്യയെ കൈവിട്ട് ഒരു നിലപാട് സ്വീകരിക്കാന്‍ റഷ്യക്ക് ഒരിക്കലും കഴിയില്ല.

ഇന്ത്യയുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ അതില്‍ മുതലെടുക്കാനുള്ള അമേരിക്കയുടെ നീക്കമാണ് ചൈനയുടെ വിട്ടുവീഴ്ചയിലൂടെ പൊളിഞ്ഞിരിക്കുന്നത്.

പാക്ക് ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്‌സില്‍ പ്രമേയം പാസാക്കിയതും പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നതും മേഖലയില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്താന്‍ സഹായകരമാകുമെന്നും റഷ്യന്‍ നയതന്ത്ര വിദഗ്ദര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതും വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് മിസൈലുകള്‍ ഉള്‍പ്പെടെ നല്‍കുന്നതുമെല്ലാം ഇന്ത്യയുടെ മുന്‍കരുതലായി കാണണം.

21442800_2002207336677779_778230902_n (1)

ഈ പോക്ക് പോയാല്‍ അധികം താമസിയാതെ സാമ്പത്തിക മേഖലയില്‍ മാത്രമല്ല, വമ്പന്‍ ആയുധ നിര്‍മ്മാണങ്ങളിലും ഇന്ത്യ സ്വയം പര്യാപ്തത നേടാനാണ് സാധ്യത.

ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന പാക്ക് അധീന കാശ്മീര്‍ ഭാവിയില്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെങ്കിലും ലോക സമാധാനത്തിന് ഒരിക്കലും ഇന്ത്യ ഭംഗം വരുത്തില്ലന്നും നയതന്ത്ര വിദഗ്ദരെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Top